മലപ്പുറം: ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധപുലര്‍ത്തുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. കേരള പേരന്റ്‌സ് അസോസിയേഷന്‍ ഓഫ് ഹിയറിങ് ഇംപയേര്‍ഡ് (അക്പാഹി) സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബധിരര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ആയിരത്തിലധികം നിയമനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഒറ്റപ്പാലത്തെ ബധിരസ്‌കൂളിന്റെ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാനുളള നീക്കം തടയണമെന്ന സംഘടനയുടെ ആവശ്യം ഉടന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും- അനില്‍കുമാര്‍ പറഞ്ഞു.
യോഗത്തില്‍ അക്പാഹി സംസ്ഥാന പ്രസിഡന്റ് എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ.അബ്ദുള്‍സലാം പ്രവര്‍ത്തന റിപ്പോര്‍ട്ടും ഗോപീകൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം പ്രമേയാവതരണവും നടന്നു.
പൊതുസമ്മേളനം ഞായറാഴ്ച രാവിലെ 10ന് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ഹാളില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും. സംഘടന ഏര്‍പ്പെടുത്തിയ ബധിര സ്‌നേഹ അവാര്‍ഡ് നേടിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് മന്ത്രി പി.കെ.അബ്ദുറബ്ബ് അവാര്‍ഡ് സമ്മാനിക്കും.

Follow on :
facebook.com/malabarnewslivecom
twitter.com/malabarnewslive
ADD ur Advt: on this site Please Contact us
facebook.com/malabarnewslivecom
twitter.com/malabarnewslive
ADD ur Advt: on this site Please Contact us