വള്ളിക്കുന്ന്: കാലാവസ്ഥാ വ്യതിയാനവും ആവാസവ്യസ്ഥയിലെ മാറ്റവുംമൂലം ദേശാടനപ്പക്ഷികള്‍ കടലുണ്ടി പക്ഷിസങ്കേതത്തെ കൈവിടുന്നു. നവംബര്‍ തുടങ്ങിയിട്ടും നാമമാത്ര പക്ഷികളേ കടലുണ്ടി പക്ഷി സങ്കേതത്തില്‍ എത്തിയിട്ടുള്ളൂ. വന്‍തോതില്‍ കൂടിക്കിടക്കുന്ന മാലിന്യമാണ് പക്ഷികളുടെ ദേശാന്തരഗമനത്തെ ബാധിക്കുന്നതെന്നാണ് കരുതുന്നത്. വനമേഖലയിലും പുഴയോരങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യം ഭക്ഷിക്കാന്‍ എത്തുന്ന കാക്ക, പരുന്ത് എന്നിവയുടെ ആക്രമണവും പക്ഷികള്‍ക്ക് ഭീഷണിയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ മേഖലയില്‍ ശുചീകരണം നടത്താറുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം കാണാറില്ല.

യൂറോപ്പ്, മധ്യേഷ്യ, സൈബീരിയ, അലാസ്‌ക എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷികളാണ് സാധാരണ കടലുണ്ടിയില്‍ എത്താറുള്ളത്. ലഡാക്ക് മേഖലയില്‍ നിന്നും വരുന്ന പ്ലോവേഴ്‌സ് ഇനത്തില്‍പ്പെട്ട പക്ഷികള്‍ ധാരാളം എത്തിത്തുടങ്ങിയെങ്കിലും കടല്‍കാക്ക പോലുള്ളവ വളരെ വിരളമാണ്.
 
Top