
കമ്മല്‍, വള, പാദസരം എന്നിവ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. കൊണ്ടോട്ടി പഞ്ചായത്തിലെ 17 വാര്‍ഡുകളെ ആറ് ബീറ്റുകളാക്കി തിരിച്ച് ഒരു ബീറ്റില്‍നിന്നുള്ള ആറ് വനിതകള്‍ക്കാണ് പരിശീലനം നല്‍കിയത്. ഇവര്‍ ഓരോ ബീറ്റിന് കീഴിലുമുള്ള മറ്റു വനിതകള്‍ക്ക് പരിശീലനം നല്‍കും. നേരത്തെ ജനമൈത്രി പോലീസ് കുട, സോപ്പ് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു.
പരിശീലനം ലഭിച്ച വനിതകള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് കൊണ്ടോട്ടിയില്‍ സ്ഥിരം വില്പനശാല നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അടുത്ത് ഡല്‍ഹിയില്‍ നടക്കുന്ന വിപണനമേളയില്‍ കൊണ്ടോട്ടിയില്‍നിന്നുള്ള വനിതകളുടെ ഉത്പന്ന ശേഖരങ്ങളുടെ സ്റ്റാളുണ്ടാകും. കൊണ്ടോട്ടി എസ്.ഐ മുഹമ്മദ്ഹനീഫ നേതൃത്വംനല്‍കി.