മലപ്പുറം: യു.ഡി.എഫില്‍ എല്ലാ കക്ഷികള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

യു.ഡി.എഫ് കണ്‍വീനര്‍ക്കാണ് മുന്നണി തീരുമാനങ്ങള്‍ പറയാന്‍ ചുമതലയെങ്കിലും മറ്റ് പാര്‍ട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാം. അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതെ സമന്വയത്തിലെത്തിക്കുകയാണ് പതിവ്. മുന്നണിക്കുള്ളില്‍ ഉയരുന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്.

മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
Top