
മലപ്പുറം: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മലപ്പുറം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളില്‍ ഹെല്‍പ് ഡെസ്‌കുകളും ക്ലോക്ക് റൂമുകളും ഒരുക്കും. മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും. മുഴുവന്‍ വേദികളിലും സ്‌കൗട്ട് ഗൈഡുകളുടെയും അധ്യാപകരുടെയും സേവനം ലഭ്യമാക്കുമെന്നും ഭാരവാഹികളായ എം.സിദ്ദീഖ്, പി.ടി.ജോര്‍ജ്, കെ.പി.മുഹമ്മദ് അബ്ദുറഹിമാന്‍, അലവി കരുവാട്ടില്‍ എന്നിവര്‍ അറിയിച്ചു.