വളാഞ്ചേരി: ദിവസങ്ങളായി തകരാറിലായി കിടക്കുന്ന വളാഞ്ചേരിയിലെ ബി.എസ്.എന്‍.എല്‍. ശൃംഖല പ്രവര്‍ത്തനക്ഷമമാകുന്നു. ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ അവധി ദിവസവും ജോലി ചെയ്താണ് പ്രശ്‌നം പരിഹരിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളാഞ്ചേരിയില്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണ്‍, ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കുകള്‍ തകരാറിലായിരുന്നു. ബാങ്കുകളുടെ എ ടി എം കൗണ്ടറുകള്‍ വരെ നിശ്ചലമായി. വര്‍ഷങ്ങളായി ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സ്‌ചേഞ്ച് പുതിയ സ്ഥലത്തേക്ക് മാറ്റിയതോടെയാണ് പ്രശ്‌നം തുടങ്ങിയത് എന്നായിരുന്നു ജനങ്ങളുടെ ആക്ഷേപം. എന്നാല്‍ ടെലികോം അധികൃതര്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ അനുവദിക്കാത്തതിനാല്‍ എക്‌സ്‌ചേഞ്ച് മാറ്റത്തിന് കാലതാമസം വന്നതാണ് തകരാറിനിടയാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.
 
Top