വളാഞ്ചേരി: ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിന്റെ ആള്‍മറയും മണ്‍തിട്ടയും ഇടിഞ്ഞു. ഗുണഭോക്താക്കള്‍ക്ക് കിട്ടുന്നത് ചളിവെള്ളമെന്ന് പരാതി. വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 12, 13, 15 വാര്‍ഡുകളിലെ ഇരുനൂറ്റി അമ്പതിലേറെ വീടുകള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന പൈങ്കണ്ണൂര്‍ നിരപ്പ് എസ്.സി. മഠത്തില്‍പ്പറമ്പ് കുടിവെള്ള പദ്ധതിയുടെ കിണറാണ് വശങ്ങള്‍ ഇടിഞ്ഞ് കിടക്കുന്നത്. കിണറിന് ചുറ്റുമതില്‍ ഇല്ലാതായതിനാല്‍ മഴ പെയ്യുമ്പോള്‍ ചളിവെള്ളം കിണറിലേക്ക് ഒഴുകിയിറങ്ങുകയാണ്. കിണറിന് സമീപമുള്ള പമ്പ് ഹൗസിന്റെ തറയും ഇളകി തൂങ്ങി നില്‍ക്കുന്നതും ഭീഷണിയാണ്.

കിണറിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗുണഭോക്താക്കള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്തൃസമിതി വകുപ്പധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കെ.ടി. ഹംസ, കെ. ഗോവിന്ദന്‍, പി. അബ്ദുറഹ്മാന്‍, കെ.കെ. ഉമ്മര്‍ബാവ എന്നിവര്‍ പ്രസംഗിച്ചു.
 
Top