
പെരിന്തല്‍മണ്ണ: പൈക്ക സംസ്ഥാന കായികമേള ആണ്‍വിഭാഗം ഖൊ-ഖൊയില്‍ ആതിഥേയരായ മലപ്പുറവും പെണ്‍വിഭാഗത്തില്‍ പാലക്കാടും കിരീടം നേടി. ആണ്‍കുട്ടികളുടെ കബഡിയില്‍ കാസര്‍കോടിനും പെണ്‍വിഭാഗത്തില്‍ കൊല്ലം ജില്ലയ്ക്കുമാണ് കിരീടം. കബഡിയില്‍ ഇരുവിഭാഗങ്ങളിലും മലപ്പുറം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. വോളിബോളില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ കോഴിക്കോട് ജേതാക്കളായി. ഇരുവിഭാഗം ഫൈനലുകളിലും ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കോഴിക്കോടിന്റെ വിജയം.ആണ്‍ വിഭാഗത്തില്‍ 25-19, 28-26, 25-15 എന്ന സ്‌കോറിനാണ് എറണാകുളം കീഴടങ്ങിയത്.പെണ്‍ വിഭാഗത്തില്‍ 25-15, 25-23, 25-21 സ്‌കോറില്‍ തിരുവനന്തപുരത്തെയാണ്പരാജയപ്പെടുത്തിയത്.ആണ്‍വിഭാഗത്തില്‍ തൃശ്ശൂരും പെണ്‍വിഭാഗത്തില്‍ കണ്ണൂരും മൂന്നാമതെത്തി.
ഖൊ-ഖൊ ആണ്‍ വിഭാഗത്തില്‍ പാലക്കാടിനെയാണ് മലപ്പുറം കീഴടക്കിയത്.തൃശ്ശൂര്‍ മൂന്നാംസ്ഥാനത്തെത്തി.പെണ്‍വിഭാഗത്തില്‍ തിരുവനന്തപുരത്തെയാണ് പാലക്കാട് പരാജയപ്പെടുത്തിയത്. മലപ്പുറം ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. കബഡിയില്‍ ആണ്‍വിഭാഗത്തില്‍ തൃശ്ശൂരും പെണ്‍കുട്ടികളില്‍ കോട്ടയവും മൂന്നാം സ്ഥാനത്തെത്തി.പൈക്ക സംസ്ഥാന കായികമേളയിലെ 11 ഇനങ്ങളില്‍ ഖൊ-ഖൊ, കബഡി, വോളിബോള്‍ മത്സരങ്ങളാണ് രണ്ട്ദിവസങ്ങളിലായി പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്നത്.വിജയികള്‍ക്ക് പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് ട്രോഫികള്‍ സമ്മാനിച്ചു.സമാപനയോഗത്തില്‍ മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.കെ.ഉണ്ണി, വി.മോഹന്‍, മണ്ണില്‍ ഹസ്സന്‍, ടി.എം.ശിഹാബ്, രവീന്ദ്രനാഥ്, ടി.പി.ഹസ്സന്‍കോയ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.