
പെരിന്തല്‍മണ്ണ: മികച്ച സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഐ.എം.എയുടെ സംസ്ഥാന അവാര്‍ഡ് പെരിന്തല്‍മണ്ണ ഐ.എം.എ ശാഖയ്ക്ക് ലഭിച്ചു. ഷൊറണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. രാജഗോപാലന്‍ നായരില്‍ നിന്ന് പെരിന്തല്‍മണ്ണ ഐ.എം.എ ഘടകം ഭാരവാഹികളായ ഡോ. സാമുവല്‍ കോശി, ഡോ. കാസിം കൊളക്കാടന്‍, ഡോ. കെ.എ. സീതി, ഡോ. നിലാര്‍ മുഹമ്മദ്, ഡോ. ഷാനവാസ്, ഡോ. ജയകൃഷ്ണന്‍, ഡോ. ഷറഫുദ്ദീന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.