
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ ഹിന്ദി അസോസിയേഷന്‍ അഗ്‌നി മഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക വിഷയങ്ങള്‍ നിപുണമായി കൈകാര്യംചെയ്യാന്‍ ഭാഷയെ സജ്ജമാക്കാന്‍ കഴിയുമ്പോഴാണ് ഭാഷയുടെ വളര്‍ച്ച യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. സി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. എ.എം.പി. ഹംസ, ഡോ. എം.പി. ഉണ്ണികൃഷ്ണന്‍, ഡോ. പ്രീത.എസ്, ഷാക്കിറ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ഗവേഷകരായ പി. സംഗീത, കെ. ആശീവാണി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഹിന്ദി സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായി.

Add your Advt: on this Site, Contact : malabarnewslive@gmail.com