പുലാമന്തോള്‍: പഞ്ചായത്തിലെ വിവിധ കടവുകളില്‍ നിന്ന് 25 ലോഡ് മണല്‍ പിടികൂടി. സബ്കളക്ടര്‍ ടി.മിത്രയുടെ നിര്‍ദ്ദേശപ്രകാരമാണ് റവന്യൂ സംഘം മണല്‍ പിടികൂടിയത്. ചെമ്മല ആലിക്കല്‍കടവില്‍ നിന്ന് 10ലോഡും കട്ടുപ്പാറ ഇട്ടക്കടവ് പാലം കടവില്‍ നിന്ന് 12ഉം പാലൂര്‍ ടൗണ്‍ ജുമാമസ്ജിദിന് സമീപം ചാക്കുകളിലാക്കി വച്ചിരുന്ന മൂന്ന് ലോഡ് മണലുമാണ് പിടിച്ചത്.

പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ എം.ടി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണല്‍ പിടികൂടിയത്. പെരിന്തല്‍മണ്ണ വില്ലേജ് ജീവനക്കാരായ അശോകന്‍, ഗഫൂര്‍, പുലാമന്തോള്‍ വില്ലേജ് ജീവനക്കാരായ പി.ഹംസ, ഫൈസല്‍ബാബു.കെ, എസ്.പ്രസൂണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആലിക്കല്‍ കടവില്‍ കൊളത്തൂര്‍ എസ്.ഐ ടി.വേലായുധന്റെ നേതൃത്വത്തില്‍ പോലിസ് സംരക്ഷണയുണ്ടായിരുന്നു. പിടിച്ചെടുത്ത മണല്‍ പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് പരിസരത്തേക്ക് കൊണ്ടുപോയി.
 
Top