വണ്ടൂര്‍ പ്രായം അഞ്ച്- പഠനം അങ്കണവാടിയില്‍ എങ്കിലും കുഞ്ഞുനിഷാന് 500ലേറെ ചോദ്യോത്തരങ്ങള്‍ കാണാപ്പാഠം. 

വണ്ടൂര്‍ പള്ളിക്കുന്ന് പൊട്ടക്കുന്ന് മാഞ്ചേരി അബ്ദുള്‍നാസര്‍ നജ്മ ദമ്പതിമാരുടെ ഇളയമകനാണ് നിഷാന്‍. വായിക്കാനറിയില്ലെങ്കിലും ഒരിക്കല്‍ കേട്ട ചോദ്യങ്ങളും ഉത്തരങ്ങളും പിന്നീട് എപ്പോള്‍ ചോദിച്ചാലും ഓര്‍ത്തെടുത്ത് പറയും ഈ മിടുക്കന്‍.

വിവിധ രാജ്യങ്ങളുടെ നാണയങ്ങള്‍, തലസ്ഥാനങ്ങള്‍, പതാകകള്‍, വര്‍ഷങ്ങള്‍, നദികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കുട്ടിക്ക് കാണാപ്പാഠമാണ്. പഠിപ്പിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത് നിഷാന് ഇഷ്ടമില്ല. പകരം പുതിയവ പഠിക്കാനാണ് താത്പര്യം. 
 
Top