വണ്ടൂര്‍: ആധുനിക സാങ്കേതികവിദ്യകള്‍ അധ്യാപനത്തില്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. വണ്ടൂരില്‍ നടന്ന കെ.പി.എസ്.ടി.യു ജില്ലാ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വനിതാ ഫോറം ട്രഷറര്‍ ടി. വനജ അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി അംഗം സുമ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു.

വനിതാഫോറം സംസ്ഥാന കണ്‍വീനര്‍ ടി.എ. ഷാഹിദ റഹ്മാന്‍, ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് പത്മിനി ഗോപിനാഥ്, അജിത കുതിരാടത്ത്, ബീന സുരേഷ്, സി.വി. സന്ധ്യ, പി.എ. ഹരിഹരന്‍, പൊന്നമ്മ തോമസ്, വി.വി. സാറാമ്മ, പി. പ്രമീള, പി.ടി. പ്രേമലത, ബി.വി. ഉഷാനായര്‍ എന്നിവര്‍ പ്രസംഗിച്ചു.





 
Top