കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ വൃശ്ചികം ഒന്ന് വെള്ളിയാഴ്ച മുതല്‍ പുലര്‍ച്ചെ 4.30ന് നട തുറക്കും. തുടര്‍ന്ന് ദര്‍ശനത്തിന് സൗകര്യമുണ്ടാകും. അഞ്ചുമുതല്‍ ഏഴുവരെ വഴിപാട് ശീട്ടാക്കാം. ഏഴിന് കൗണ്ടര്‍ അടയ്ക്കും. 10 മണി വരെയാണ് വഴിപാടുകള്‍ക്ക് സൗകര്യമുണ്ടാവുക. 10 മുതല്‍ നാലുവരെ ദര്‍ശന സൗകര്യം മാത്രം ഉണ്ടാവും. അഞ്ചിന് പുണ്യാഹത്തിന് ശേഷം ഏഴുവരെ ക്ഷേത്രം നട തുറന്നിരിക്കും. എന്നാല്‍ ഞായറാഴ്ചകളില്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ 11 വരെയും വൈകീട്ട് 3.30 മുതല്‍ 5.30 വരെയും വഴിപാടുകള്‍ ശീട്ടാക്കാനും നടത്താനും സൗകര്യമുണ്ടാവും. ഞായറാഴ്ച കളില്‍ മാത്രമുള്ള സംവിധാനം ഡിസംബര്‍ ഒന്നിനുശേഷം മണ്ഡലകാലം പൂര്‍ണമായും എല്ലാ ദിവസവും ഉണ്ടായിരിക്കും.

ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളും ചുറ്റമ്പല നിര്‍മാണവും നടക്കുന്നതിനാലാണ് ഡിസംബര്‍ ഒന്നുവരെ ചില നിയന്ത്രണങ്ങള്‍ ഉള്ളത്. ഡിസംബര്‍ ഒന്നുമുതല്‍ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയിലേക്ക് മാറ്റും. നവംബര്‍ 28ന് ഭഗവതിയുടെ പിറന്നാളായ തൃക്കാര്‍ത്തിക വിളക്ക് ആഘോഷിക്കും. അന്ന് പുലര്‍ച്ചെ മൂന്നിന് തൃക്കാര്‍ത്തിക വിളക്ക് തെളിയിക്കും.
 
Top