
കുറ്റിപ്പുറം: ഒട്ടേറെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തിരുനാവായ കുടിവെള്ളപദ്ധതി പഞ്ചായത്തിന് നഷ്ടപ്പെടരുതെന്ന് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും നിവേദനം നല്‍കി. ജലനിധി നടപ്പാക്കുന്ന പഞ്ചായത്തുകളില്‍ ജലഅതോറിറ്റിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നിരിക്കെ ജനങ്ങളുടെ സംശയം ദൂരീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.എ. സുല്‍ഫിക്കര്‍ അധ്യക്ഷതവഹിച്ചു.