വളാഞ്ചേരി: കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹം ചൊവ്വാഴ്ച തുടങ്ങും. ദിവസവും രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഭാഗവത പാരായണം. വേന്ത്രക്കാട്ട് കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യന്‍. 18ന് ഉച്ചയ്ക്ക് നാമസങ്കീര്‍ത്തനത്തോടെ സമാപിക്കും, ദേവസ്വം ആധ്യാത്മിക ഹാളിലാണ് യജ്ഞം നടക്കുക. തിങ്കളാഴ്ച വൈകീട്ട് മാഹാത്മ്യം വര്‍ണ്ണന നടന്നു. ദേവസ്വം മാനേജര്‍ അപ്പുവാരിയരാണ് മാഹാത്മ്യം വര്‍ണ്ണന നടത്തിയത്.
 
Top