പൊന്നാനി: ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ യഥാസമയം തുറക്കാത്തതുകൊണ്ട് സമീപപ്രദേശത്തെ വീടുകളില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും രണ്ടാംവിള ഇറക്കാന്‍ കഴിയാതെ കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാവുകയും ചെയ്യുന്നതിനാല്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് സി.പി.ഐ കാഞ്ഞിരമുക്ക് ബ്രാഞ്ച് ആവശ്യപ്പെട്ടു. സി.പി. ബാവ അധ്യക്ഷതവഹിച്ചു. എന്‍. സദാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി. അബ്ദു, എം. ചന്ദ്രന്‍, ഇ. ദാമോദരന്‍, എം.ടി. സുരേഷ്, സി. ബാബു, പി.വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. 
 
Top