
വളാഞ്ചേരി: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരി മഹാത്മാ എജ്യുക്കേഷണല്‍ ട്രസ്റ്റ് കോളേജ് എല്‍.കെ.ജി, എല്‍.പി, യു.പിതല വിദ്യാര്‍ഥികള്‍ക്കായി ബ്ലോക്കുതല ചിത്രരചനാമത്സരം സംഘടിപ്പിച്ചു. 250 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
വിജയികള്‍: കെ.ജി വിഭാഗം-1. കെ.ശിവപ്രിയ (സാന്ദീപനി വിദ്യാലയം), 2. ടി.റിന്‍ഷാഫെബിന്‍ (അല്‍ഹുദാ സെന്‍ട്രല്‍ സ്‌കൂള്‍), കെ.പി.ഷെമീം നാസര്‍ (എ.എല്‍.പി സ്‌കൂള്‍ പൈങ്കണ്ണൂര്‍).
എല്‍.പി വിഭാഗം (ജൂനിയര്‍)-1. പി.ടി.കാജല്‍ (ഭാരതീയ വിദ്യാഭവന്‍), 2. നിഷാ മനോജ് (ഭാരതീയ വിദ്യാഭവന്‍), 3. ഷിയാസ് ഷരഫ് (എടയൂര്‍ കെ.എം.യു.പി സ്‌കൂള്‍).
എല്‍.പി വിഭാഗം (സീനിയര്‍)-1. ഐശ്വര്യ രമേഷ് (ഭാരതീയ വിദ്യാഭവന്‍), 2. എം.അശ്വിന്‍കൃഷ്ണ (ജി.ഡബ്ല്യു.എല്‍.പി.എസ് ഇരിമ്പിളിയം), 3. അനശ്വര സുരേഷ് (ഭാരതീയ വിദ്യാഭവന്‍).
യു.പി വിഭാഗം-1. എം.എസ്.ഐശ്വര്യ (ഭാരതീയ വിദ്യാഭവന്‍), 2. വിജിന്‍ രംഗന്‍ (ഭാരതീയ വിദ്യാഭവന്‍), 3. പി.കെ. ഇന്ദ്രജിത്ത് (എ.എം.യു.പി.എസ് ഇരിമ്പിളിയം).
വി.ടി.ബല്‍റാം എം.എല്‍.എ സമ്മാനം നല്‍കി. പ്രിന്‍സിപ്പല്‍ ഷാനിദ് റഫീഖ് അധ്യക്ഷതവഹിച്ചു. കെ.ടി. സുരേഷ്ബാബു, എം. അനില്‍കുമാര്‍, ഒ.കെ. രാജേന്ദ്രന്‍, യു.എം. ഷമീര്‍, യു.പി. വിനീത്, സി. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.