പെരിന്തല്‍മണ്ണ: അഞ്ച് വയസ്സുകാരിയുടെ വയറ്റില്‍ കുടുങ്ങിയ കുരിശാകൃതിയിലുള്ള ലോക്കറ്റ് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. വളാഞ്ചേരിക്കടുത്ത് ചെമ്പ്ര സ്വദേശിയായ സുരേഷ് ബാബുവിന്റെ മകളുടെ വയറ്റില്‍ കുടുങ്ങിയ ലോക്കറ്റാണ് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആസ്പത്രിയിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം മേധാവി ഡോ.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തെടുത്തത്.
കളിക്കുന്നതിനിടയില്‍ മാലയുടെ ലോക്കറ്റ് കടിച്ചുപിടിച്ചപ്പോള്‍ അറിയാതെ അന്നനാളത്തിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു.
കുട്ടിയെ ഉടനെ ഇ.എം.എസ് സഹകരണ ആസ്പത്രിയിലെത്തിച്ചു. ഡോ.നന്ദകുമാറിനെ കൂടാതെ ഡോ. കൃപാലി, ഡോ.ലീന, ടെക്‌നീഷ്യന്‍ അഭിലാഷ്, പ്രസന്ന എന്നിവരുടെ നേതൃത്വത്തില്‍ വളരെ ശ്രമകരമായ പ്രയത്‌നത്തിലൂടെയാണ് ശസ്ത്രക്രിയകൂടാതെ ലോക്കറ്റ് പുറത്തെടുക്കാനായത്. മൂന്ന് സെന്റിമീറ്റര്‍ നീളവും നാല് സെന്റിമീറ്റര്‍ വീതിയുമുള്ളതാണ് കുരിശാകൃതിയിലുള്ള ലോക്കറ്റ്.