മലപ്പുറം: പാഴ്‌വസ്തുക്കളില്‍നിന്ന് ഹൈഡ്രോളിക് ജെ.സി.ബി തന്നെ ഉണ്ടാക്കിയിരിക്കുകയാണ് ഇജാസുല്‍ അല്‍താഫ്. പഴയ സി.ഡിയാണ് ടയറുകള്‍. പിന്നെ പഴയ പേന, പൈപ്പ് , സിറിഞ്ചുകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്താണ് ജെ. സി.ബി ഉണ്ടാക്കിയത്. ആറ് സിലിണ്ടറുകള്‍ കൊണ്ടാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. സിറിഞ്ചുകള്‍ ഉപയോഗിച്ച് വായു കടത്തിവിടുമ്പോള്‍ ജെ.സി.ബിയുടെ കൈകള്‍ ഉയരുകയും താഴുകയും ചെയ്യും. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് അല്‍താഫ്.
 
Top