
മലപ്പുറം: മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് വിനുവിനും സഹോദരി മിനിക്കും പുതിയകാര്യമല്ല. ഈ ഇനത്തില്‍ ആറാം തവണയാണ് വിനു ജില്ലാതലത്തില്‍ മത്സരിക്കുന്നത്. സംസ്ഥാനതലത്തില്‍ രണ്ടുതവണ ഒന്നാംസ്ഥാനവും നേടി. സഹോദരി മിനി രണ്ടാം തവണയാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്. മുറം, വട്ടി തുടങ്ങിയവയാണ് ഇരുവരും നിര്‍മ്മിച്ചത്. ഒരേ ഇനത്തിലാണ് മത്സരിച്ചതെങ്കിലും പരസ്പരം മത്സരിക്കേണ്ടി വന്നില്ല. വിനു ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും മിനി ഹൈസ്‌കൂള്‍ വിഭാഗത്തിലുമാണ് മത്സരിച്ചത്. വഴിക്കടവ് പൂവ്വത്തിപൊയില്‍ എഴക്കാട് രാജന്റെയും കല്യാണിയുടെയും മകളാണ്. വിനു എടക്കര ജി.എച്ച്.എസ്.എസ്സിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും മിനി മണിമൂളി സി.കെ.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.