മലപ്പുറം: പാഴ്‌വസ്തുക്കളാണെന്ന് പറഞ്ഞ് വലിച്ചെറിയാന്‍ വരട്ടെ.. നിങ്ങള്‍ ഈ ഉത്പന്നങ്ങള്‍ കാണൂ.. മാലിന്യത്തിലേക്ക് വലിച്ചെറിയുന്ന വസ്തുക്കളെക്കൊണ്ട് ഈ കുട്ടികള്‍ നിര്‍മ്മിച്ചിരിക്കുന്നത് പ്രയോജനകരമായ ഉത്പന്നങ്ങളാണ്. പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മത്സരത്തിലാണ് വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചത്.പാഴ് വസ്തുക്കളില്‍ നിന്ന് ഫാന്‍, ടയറുകള്‍ കൊണ്ട്സ്റ്റാന്റ് ,പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് പൂവുകളും മറ്റ് അലങ്കാര വസ്തുക്കളും, വിളക്കുകള്‍, പാളകൊണ്ട് പാത്രങ്ങള്‍, പഴയ തുണികൊണ്ട് വിവിധ രീതിയിലുള്ള ചവിട്ടികള്‍ തുടങ്ങി നിരവധി ഇനങ്ങള്‍.. ഇതില്‍ പലതും നിത്യജീവിതത്തില്‍ ഉപകാരപ്പെടുന്ന സാധനങ്ങളുമാണ്. ഈ ഇനത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 63 പേരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 33 കുട്ടികളും മത്സരിച്ചു.
 
Top