
മലപ്പുറം: ബസ് ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കുക, ഫെയര്‍ സ്റ്റേജ് അപാകം പരിഹരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ 17 ബ്ലോക്ക് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. മലപ്പുറത്ത് ജില്ലാ സെക്രട്ടറി ടി.സത്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയന്റ് സെക്രട്ടറി കെ.പി.അജയന്‍, ഒ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു. മഞ്ചേരിയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയന്റ് സെക്രട്ടറി വി.പി. റെജീന, എന്‍.അയ്യപ്പന്‍കുട്ടി, കെ.ഷെരീഫ് എന്നിവര്‍ സംസാരിച്ചു. തിരൂരങ്ങാടിയില്‍ പി.പ്രിന്‍സ് കുമാര്‍, പൊന്നാനിയില്‍ എം.മുസ്തഫ, പെരിന്തല്‍മണ്ണയില്‍ യു.അജയന്‍, വളാഞ്ചേരിയില്‍ വി.പി.സക്കറിയ, തിരൂരില്‍ എസ്. ഗിരീഷ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടിയില്‍ സി.ബാബു, എടപ്പാളില്‍ അഡ്വ. എം.ബി.ഫൈസല്‍, താനൂരില്‍ കെ.പി.ഷാജി, എടരിക്കോട്ട് അഡ്വ. അശോക് കുമാര്‍, നിലമ്പൂരില്‍ പി.എം.ബഷീര്‍, വണ്ടൂരില്‍ അരുണ്‍, എടക്കര ചുങ്കത്തറയില്‍ എം.ആര്‍.ജയചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മേലാറ്റൂരില്‍ എം.ശശിധരനും കൊളത്തൂരില്‍ ടി.പി.വിജയനും മങ്കടയില്‍ എം.രാജുവും ഉദ്ഘാടനം ചെയ്തു.