എടപ്പാള്‍: ആയുര്‍വേദ ആസ്​പത്രികളില്‍ പാലിയേറ്റീവ് വിഭാഗം ആരംഭിക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കീമോതെറാപ്പിയും റേഡിയേഷനും കഴിഞ്ഞ് ദുര്‍ബലാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒട്ടനവധി ഔഷധങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. ഇത് ഉപയോഗപ്രദമാകണമെങ്കില്‍ പാലിയേറ്റീവ് വിഭാഗം ആയുര്‍വേദ ആസ്​പത്രികളില്‍ വേണം. ജില്ലാപ്രസിഡന്റ് ഡോ. കെ. ശിവാനന്ദന്‍, ഡോ. ഇ. ഗോവിന്ദന്‍, ഡോ. ഹരി, ഡോ. മന്‍സൂര്‍ അലി ഗുരുക്കള്‍, ഡോ. കെ.കെ. സുലൈമാന്‍, ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാസമ്മേളനം ഡിസംബര്‍ 30ന് എടപ്പാളില്‍ നടത്താനും തീരുമാനിച്ചു.
 
Top