പൊന്നാനി: മൂന്ന് ദിവസമായി പൊന്നാനി എം.ഇ.എസ് കോളേജ് ഗ്രൗണ്ടില്‍ നടന്നു വന്നിരുന്ന പൊന്നാനി ഉപജില്ലാ കായികമേളയില്‍ 167 പോയന്റ് നേടി എം.ഐ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതുപൊന്നാനി ഓവറോള്‍ ചാമ്പ്യന്മാരായി. 135 പോയന്റ് നേടി ജി.എച്ച്.എസ്.എസ് വെളിയങ്കോട് രണ്ടാം സ്ഥാനവും 11 പോയന്റ് നേടി എം.ഐ.എച്ച്.എസ്.എസ് ബോയ്‌സ് മൂന്നാംസ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ എ.യു.പി.എസ് പനമ്പാട് ഒന്നാം സ്ഥാനവും എം.ഐ.എച്ച്.എസ്.എസ് പൊന്നാനി രണ്ടാം സ്ഥാനവും, ബി.എം.യു.പി പൊന്നാനി മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ എ.എല്‍.പി.എസ് പുതുപൊന്നാനി ഒന്നാംസ്ഥാനവും ദാറുസ്സലാം എരമംഗലം രണ്ടാം സ്ഥാനവും ന്യൂ.എല്‍.പി.എസ് പൊന്നാനി മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്ക് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി. രാമകൃഷ്ണന്‍ സമ്മാനം വിതരണംചെയ്തു. എ.ഇ.ഒ ഇ.പി. വാസന്തി, മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.വി. ലത്തീഫ്, സബ്ജില്ലാ പി.ടി.എ പ്രസിഡന്റ് സി. ദിനേശന്‍, ടി. ഉണ്ണികൃഷ്ണന്‍, കെ. ജയറാം, സുധീഷ്, പി. ഹസ്സന്‍കോയ, കെ. ജയറാം, കാദര്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
 
Top