
മലപ്പുറം: മരത്തില്‍ മനോഹരമായ കൊത്തുപണികള്‍ തീര്‍ക്കാന്‍ മത്സരിച്ചവരില്‍ പെണ്‍കുട്ടികള്‍ രണ്ടുപേര്‍മാത്രം. കാവ്യയും ശ്രുതിയും. ഇരുവരും ഇത് നാലാം തവണയാണ് ഈ ഇനത്തില്‍ മത്സരിക്കുന്നത്. കാവ്യ ഹൈസ്‌കൂള്‍ വിഭാഗത്തിലും ശ്രുതി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുമാണ് മത്സരിച്ചത്. 53 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കിഷോര്‍കുമാറിന്റെയും ഷീനയുടെയും മകളായ കാവ്യ വള്ളിക്കുന്ന് സി.ബി.എച്ച്.എസ്സിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രാധാകൃഷ്ണന്റെയും പ്രിയയുടെയും മകളായ ശ്രുതി മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.