മലപ്പുറം: ഇന്ധന വിലവര്‍ധനയ്ക്കനുസരിച്ച് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി പണിമുടക്കി. ഓടിയ ടാക്‌സി വാഹനങ്ങളെ ചിലയിടങ്ങളില്‍ സമരാനുകൂലികള്‍ തടഞ്ഞു.വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്തസമരസമിതിയാണ് പണിമുടക്ക് നടത്തിയത്. എയര്‍പോര്‍ട്ടില്‍നിന്ന് രാവിലെ ടാക്‌സി സര്‍വീസ് നടത്തിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ടാക്‌സി തുറക്കലില്‍ തടഞ്ഞു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ ടൗണുകളില്‍ പ്രകടനം നടത്തുകയും ചെയ്തു.
 
Top