അങ്ങാടിപ്പുറം: വലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന അങ്ങാടിപ്പുറം പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ തിരുമാനം. പ്രസിഡന്റ് കോറോടന്‍ റംലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ശുചിത്വമിഷന്റെ സഹായത്തോടെ ശൗചാലയം നിര്‍മാണം, കുത്തിവെപ്പിനായി പ്രത്യേക ഹാള്‍, ഗ്യാസ് കണക്ഷന്‍, വെയിറ്റിങ് ഹാളില്‍ ടി.വി. സ്ഥാപിക്കല്‍ എന്നിവ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിനുപുറമെ ഒരു ഡോക്ടറെ കൂടി നിയമിക്കാനും സ്വന്തമായി വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. ഡോ. സ്മിത പടിക്കല്‍, പഞ്ചായത്തംഗം കളത്തില്‍ ഹംസ, മുജീബ് താണിയന്‍, പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ജോസ് ബേബി എന്നിവര്‍ പ്രസംഗിച്ചു. 
 
Top