വളാഞ്ചേരി: എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ബാങ്കിലോ ട്രഷറിയിലോ പോസ്റ്റ് ഓഫീസിലോ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു. 25ന് മുമ്പ് അക്കൗണ്ട് ആരംഭിച്ചതിന്റെ വിവരങ്ങള്‍ നിശ്ചിത ഫോമില്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ സാമൂഹികപെന്‍ഷന്‍ ഗുണഭോക്താക്കളും പോസ്റ്റോഫീസ്, ദേശസാല്‍കൃത ബാങ്ക്, ട്രഷറി എന്നിവയില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2620390.