വളാഞ്ചേരി: വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കുറ്റിപ്പുറം ബ്ലോക്ക്തല കേരളോത്സവത്തില്‍ വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓവറോള്‍ ജേതാക്കളായി. എടയൂരിനാണ് രണ്ടാംസ്ഥാനം. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എം.അബ്ദുള്‍ഗഫൂര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജനപ്രതിനിധികളായ കെ.പി.സുരേന്ദ്രന്‍, സി.പി.നജ്മുദ്ദീന്‍, കെ.കൃഷ്ണന്‍, സി.എച്ച്.ജലീല്‍, ബി.ഡി.ഒ ടി.യൂസഫ്, ജി.ഇ.ഒ കെ.വി.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top