
ചങ്ങരംകുളം: ചങ്ങരംകുളത്തിനടുത്ത് കാളാച്ചാലില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. ചേമ്പിലവളപ്പില്‍ അബ്ദുള്‍ ജലീലിന്റെ ഭാര്യ ആസിയക്കാണ് ശനിയാഴ്ച വൈകുന്നേരം നാലുമണിയോടുകൂടി കടിയേറ്റത്. പരിക്കേറ്റ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിനുശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നായയുടെ ആക്രമണത്തില്‍, വിളക്കത്രവളപ്പില്‍ ഹംസ, തിയ്യത്ത് വളപ്പില്‍ അഷ്‌റഫ് എന്നിവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.