തിരൂര്‍: താഴെപ്പാലം-സിറ്റി ജങ്ഷന്‍ റോഡ് വീതികൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ശനിയാഴ്ച സ്ഥലം അളന്നു തിട്ടപ്പെടുത്തി. റോഡിന്റെ അതിര്‍ത്തി തീരുമാനിക്കാനുള്ള പരിശോധനയാണ് നടന്നത്.

റോഡിന്റെ വീതി 14 മീറ്ററാക്കി ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് റജിസ്‌ട്രേഡ് എഞ്ചിനിയറിംഗ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ തിരൂര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
 
Top