
കുറ്റിപ്പുറം: ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയില്‍ സൗകര്യങ്ങളൊരുക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ ആവശ്യപ്പെട്ടു.
മിനിപമ്പയിലെ ദുരന്തമുണ്ടായ സ്ഥലത്ത് സന്ദര്‍ശനം നടത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.