
പൊന്നാനി: പൊന്നാനി നഗരസഭയുടെ ഗ്രേഡ് ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. പൊന്നാനിയെ സമ്പൂര്‍ണ പ്ലാസ്റ്റിക് കാരിബാഗ് രഹിത നഗരസഭയായി പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൗരാവകാശ രേഖയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. തഹസില്‍ദാര്‍ കെ. മൂസക്കുട്ടി മന്ത്രിയില്‍നിന്ന് രേഖ ഏറ്റുവാങ്ങി. സ്‌കൂളുകളിലേക്കുള്ള കമ്പ്യൂട്ടര്‍ വിതരണത്തിന്റെയും നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെയും ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കലും മന്ത്രി നിര്‍വഹിച്ചു.
പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ജി. മുരളി, വൈസ് ചെയര്‍മാന്‍ പി. രാമകൃഷ്ണന്‍, എട്ട്കണ്ടത്തില്‍ ചന്ദ്രിക, എം. ഹൈദ്രലി, ഉണ്ണികൃഷ്ണന്‍ പൊന്നാനി, എം.പി. സീനത്ത്, സി.പി. മുഹമ്മദ്കുഞ്ഞി, എം. മൊയ്തീന്‍ബാവ, പുന്നക്കല്‍ സുരേഷ്, ചക്കൂത്ത് രവീന്ദ്രന്‍, അജിന ജബ്ബാര്‍, എം. ബുഷറ, പി.ടി. അലി, കെ.കെ. ബാബു, കെ.യു. ചന്ദ്രന്‍, ടി.കെ. അഷറഫ്, ചെയര്‍പേഴ്‌സണ്‍ പി. ബീവി, എന്‍ജിനിയര്‍ എന്‍.പി. ഷിധി എന്നിവര്‍ പ്രസംഗിച്ചു.