തിരുനാവായ: കൊടക്കല്‍ അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്ന് വീഴാറായി. കൊടക്കല്‍- തിരൂര്‍, കൊടക്കല്‍- ബീരാഞ്ചിറ റോഡുകള്‍ക്കിടയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണുകൊണ്ടിരിക്കുന്ന ഇത് ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. തൂണുകളും തകര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റ് അടര്‍ന്ന് പുറത്ത് കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഴക്കാലത്ത് ചോര്‍ച്ചയുമുണ്ട്. ഇത് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
 
Top