മഞ്ചേരി: കാവനൂര്‍ വില്ലേജ് വികസന സമിതി യോഗം മുടക്കമില്ലാതെ നാലാം വര്‍ഷത്തിലേക്ക് കടന്നു. നാലുവര്‍ഷങ്ങളിലായി മുമ്പിലെത്തിയ 114 പരാതികളില്‍ 101 ലും തീര്‍പ്പ് കല്പിച്ചു.

വഴിത്തര്‍ക്കം മുതല്‍ അടിക്കേസുകള്‍ വരെ നയപരമായി പറഞ്ഞുതീര്‍പ്പാക്കാന്‍ സമിതിക്ക് കഴിഞ്ഞു.

ശനിയാഴ്ച നടന്ന സിറ്റിങ്ങില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലായിരുന്ന കുണ്ടൂളിപ്പറമ്പ് റോഡ് നിര്‍മാണത്തിന്റെ തടസ്സം നീങ്ങി. ബന്ധുക്കള്‍ തമ്മില്‍ സ്വത്തിന്റെ കാര്യത്തില്‍ നിലനിന്ന തര്‍ക്കവും പറഞ്ഞുതീര്‍ത്തു.

നാലാം വാര്‍ഷികാഘോഷം അഡ്വ. സുജാത എസ്. വര്‍മ്മ ഉദ്ഘാടനം ചെയ്തു.
 
Top