മലപ്പുറം: മിനിപമ്പയിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് സര്‍ക്കാര്‍തല അന്വേഷണം നടത്തണമെന്ന് ബി.ജെ.പി തൃശ്ശൂര്‍ മേഖല ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് അയ്യപ്പഭക്തന്റെ മരണത്തിന് കാരണം. നവംബര്‍ 15ന് എല്ലാ സുരക്ഷാപ്രവര്‍ത്തനവും പൂര്‍ത്തിയാക്കാന്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല തീരുമാനമെടുത്തതാണ്. എന്നാല്‍ ഇത് നടപ്പാക്കാതെ അട്ടിമറിച്ചതിനെക്കുറിച്ച് അന്വേഷിക്കണം. തീര്‍ത്ഥാടനം ആരംഭിച്ച ശേഷവും സുരക്ഷ ഒരുക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. മിനി പമ്പ സര്‍ക്കാര്‍ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ച് സുരക്ഷയും സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഈ രംഗത്ത് ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
 
Top