മലപ്പുറം: സ്‌കൂള്‍മേളകള്‍ അവസാനിക്കുന്നതുവരെ സംസ്ഥാനതലത്തില്‍ നടക്കുന്ന എല്ലാ അധ്യാപക പരിശീലനങ്ങളും മാറ്റിവെക്കണമെന്ന് കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.ടി.എ.) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ തലങ്ങളില്‍ നടക്കുന്ന കലോത്സവങ്ങളും പരിശീലനങ്ങളും സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കുന്നതായും യോഗം വിലയിരുത്തി.

യോഗത്തില്‍ സംസ്ഥാനപ്രസിഡന്റ് കെ.വി. ദേവദാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി മുസ്തഫ കടമ്പോട്ട്, ടി. രാധാകൃഷ്ണന്‍, മുസ്തഫ മൈലപ്പുറം, വി.വി. വിജയന്‍, സി. രാമകൃഷ്ണന്‍, പി. മധുസൂദനന്‍, ബിജു കെ. വടാത്ത്, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top