മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സി.ഡിറ്റിന്റെ സഹായത്തോടെ പി.എസ്.സി പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പരീക്ഷാ പരിശീലനവും സൗജന്യമായി നടത്തും. ജില്ലയില്‍ 1000 പേര്‍ക്ക് പരിശീലനം നല്‍കും. 18നും 40നുമിടയില്‍ പ്രായമുള്ള അപേക്ഷകര്‍ക്ക് സി.ഡിറ്റിന്റെ അംഗീകൃത സെന്ററുകള്‍ തിരഞ്ഞെടുക്കാം. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി 25. കൂടുതല്‍ വിവരം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, ബ്ലോക്ക് ഓഫീസ്, ഡൗണ്‍ഹില്‍, മലപ്പുറം. ഫോണ്‍- 0483 2730120, 9846599530, 9847494044.
 
Top