
മലപ്പുറം: പത്താംതരം തുല്യതാ പരീക്ഷ മൂന്ന് വര്‍ഷത്തിനകം നൂറ് ശതമാനം വിജയത്തിലെത്തിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. സംസ്ഥാനത്ത് ഒട്ടാകെ പത്താംതരം തുല്യതാ കോഴ്‌സുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. 2015 ആകുമ്പോഴേക്കും സംസ്ഥാനത്ത് പത്താംതരം പാസാകാത്ത ഒരാള്‍പോലുമുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്താംതരം തുല്യതാ കോഴ്‌സ് ഏഴാം ബാച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പത്താംതരം തുല്യതാ പരീക്ഷ ഗള്‍ഫ് നാടുകളില്‍ നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ശാസ്ത്രീയമായും ആത്മാര്‍ഥമായും പദ്ധതി മുന്നോട്ടുകൊണ്ടുപോയാല്‍ ലക്ഷ്യം കൈവരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
പത്താംതരം തുല്യത പാഠപുസ്തക വിതരണം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ജില്ലയില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുള്ള സമ്മാനദാനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആര്‍. ശശികുമാര്‍, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, എം.സി. മുഹമ്മദ് ഹാജി, സി.കെ.എ. റസാഖ്, ടി.വി. ഇബ്രാഹിം, അഡ്വ. എ.എ. റസാഖ്, കെ.എം. റഷീദ്, സുകുമാര്‍ കക്കാട്, വി.എം. അബൂബക്കര്‍, വി. ഉമ്മര്‍കോയ, കെ.സി. ഗോപി, കെ. അയ്യപ്പന്‍നായര്‍, യു. റഷീദ്, പി. അബ്ദുള്‍റസാഖ്, ആര്‍. രമേഷ്‌കുമാര്‍, ടി.വി.ശ്രീജന്‍, സി. അബ്ദുള്‍റഷീദ് എന്നിവര്‍ പ്രസംഗിച്ചു.