
ആതവനാട്: പാറയില്‍ വിവിധ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ആതവനാട് മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ് ആവശ്യപ്പെട്ടു. വി.വി. പ്രകാശിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം ആതവനാട് പാറ സന്ദര്‍ശിച്ചു. ഡി.സി.സി സെക്രട്ടറി വി.എ. കരീം, കോണ്‍ഗ്രസ് തിരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പന്ത്രോളി മുഹമ്മദാലി, യൂത്ത്‌കോണ്‍ഗ്രസ് തിരൂര്‍ നിയാജകമണ്ഡലം പ്രസിഡന്റ് യാസര്‍ പയ്യോളി, ടി.കെ. അലവിക്കുട്ടി, ആതവനാട് മണ്ഡലം പ്രസിഡന്റ് മുത്തക്കല്‍ മുസ്തഫ, ബഷീര്‍ മണ്ണേക്കര, വാര്‍ഡംഗങ്ങളായ ഗോപി, അശോകന്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ പി.സക്കീര്‍, ബഷീര്‍, അബു എന്നിവര്‍ അനുഗമിച്ചു. കഴിഞ്ഞദിവസം വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ ഇവിടെ നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസ് കേസ്സെടുത്തിട്ടുണ്ട്.