കോട്ടയ്ക്കല്‍: ഇന്ത്യനൂര്‍ കൂരിയാട് കല്ലിടുമ്പില്‍ ആലി (88) അന്തരിച്ചു. പൊന്മള ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ്​പ്രസിഡന്റും കൂരിയാട് എ.എം.യു.പി സ്‌കൂള്‍ അധ്യാപകനുമായിരുന്നു. മക്കള്‍: മുഹമ്മദ്കുട്ടി (റിട്ട. വ്യവസായവകുപ്പ് ഓഫീസര്‍), മൊയ്തീന്‍, ഫക്രുദ്ദീന്‍ (ജിദ്ദ), ഫാത്തിമ, സൈനബ, ആയിശ, ആസ്യ, ഖദീജ. മരുമക്കള്‍: കുഞ്ഞിമുഹമ്മദ് (നിലമ്പൂര്‍), അവറാന്‍കുട്ടി, മൊയ്തുഹാജി (ഇരുവരും വൈലത്തൂര്‍), കുഞ്ഞീതു (വെന്നിയൂര്‍), മൊയ്തീന്‍ (ക്ലാരി സൗത്ത്). ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കൂരിയാട് ജുമാമസ്ജിദില്‍.
 
Top