വളാഞ്ചേരി: വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. വളാഞ്ചേരി എം.ഇ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടും വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നും സ്ഥാനക്കാരായി. ജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ഓവറോള്‍.

നേരത്തെ നടന്ന ഗെയിംസ് മത്സരങ്ങളില്‍ ആതവനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ചാമ്പ്യന്‍ഷിപ്പ്. വി.വി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാറാക്കര രണ്ടാംസ്ഥാനക്കാരായി. ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനം നേടി.

വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുല്‍ഗഫൂര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കുറ്റിപ്പുറം എ.ഇ.ഒ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. വിജയരാഘവന്‍, ആതവനാട് ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ടി. രാമകൃഷ്ണന്‍, പി.ഇ.ടി പി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
 
Top