നിലമ്പൂര്‍: യുവാവിനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. പോത്തുകല്ല് അമ്പുട്ടാംപൊട്ടിയിലെ നടക്കല്‍ മോഹനന്റെ മകന്‍ എബിന്‍ (കണ്ണന്‍-20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുളന്തുരുത്തിയില്‍ തീവണ്ടിപ്പാളത്തിനരികെയാണ് മൃതദേഹം കണ്ടത്.
ജെ.സി.ബി ഓപ്പറേറ്ററായ എബിന്‍ ഞായറാഴ്ച രാത്രി നിലമ്പൂരില്‍ നിന്ന് രാജ്യറാണി എക്‌സ്​പ്രസ്സില്‍ ജോലിസ്ഥലത്തേക്ക് പോയതാണ്. സംശയത്തിന്റെ പേരില്‍ രാത്രിതന്നെ തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. രാവിലെ നടത്തിയ തിരച്ചിലിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളം ജനറല്‍ ആസ്​പത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. 
അമ്മ: കുഞ്ഞുമണി. സഹോദരങ്ങള്‍: വിപിന്‍, എബിമോള്‍.
 
Top