
വണ്ടൂര്‍ കൂരിക്കുണ്ട് കെ.എസ്.ഇ.ബി.ക്ക് മുന്‍വശം, ലുബ്‌ന സിനിമാഹാളിന് സമീപം എന്നിവിടങ്ങളിലാണ് രാത്രികാല പാര്‍ക്കിങ്. ഇതില്‍ ചില ബസ്സുകള്‍ റോഡില്‍ തന്നെയാണ് നിര്‍ത്തുന്നത്. ഇതുകാരണം അപരിചിത വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടാന്‍ സാധ്യതയേറെയാണ്.
ഞായറാഴ്ച രാത്രി ഒമ്പത്മണിയോടെ ലോറി കെ.എസ്.ഇ.ബിക്ക് സമീപം മറിഞ്ഞു. കൊടുംവളവും ഇറക്കവുമുള്ള സ്ഥലത്തെ റോഡരികില്‍ നിര്‍ത്തിയിട്ട ബസ് കണ്ട് ലോറിഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചതാണ് മറിയാന്‍ കാരണം. ബസ്സിന്റെ പിറകില്‍ ഇടിച്ചാണ് ലോറി മറിഞ്ഞത്.
വാഹനം നിര്‍ത്തിയിടുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ പ്രകാശിപ്പിക്കണമെന്നാണ് നിയമമെങ്കിലും ആരും ഇത് പാലിക്കുന്നില്ല. പാര്‍ക്കിങ്ങിനു പുറമെ ബസ്‌കഴുകലും, ഗ്രീസടിക്കലും, ടയര്‍മാറ്റലും നടക്കുന്നത് റോഡരികില്‍ തന്നെയാണ്.