തവനൂര്‍: ബൈക്കില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാറപ്പുറം പനമ്പാട്ടുവളപ്പില്‍ പരേതനായ മാനുവിന്റെ ഭാര്യ സുബൈദ (42) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച എരമംഗലത്തുവെച്ചാണ് അപകടമുണ്ടായത്. മകന്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന സുബൈദ തലകറങ്ങി വീഴുകയായിരുന്നു. ഇവര്‍ അപസ്മാരരോഗിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൃശ്ശൂരിലെ അമല ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.മക്കള്‍: സെമീര്‍, മാലിക്, സുഹൈല്‍.