എടക്കര: ജ്യേഷ്ഠന്റെ മരണത്തിന്റെ 11-ാം ദിവസം അനുജന്‍ മരിച്ചു. പായിമ്പാടം ചോലക്കത്തൊടിക സിദ്ദീഖ്(65) ആണ് മരിച്ചത്. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ കുഞ്ഞാപ്പ 11 ദിവസം മുന്‍പ് മരിച്ചിരുന്നു. പാത്തുമ്മയാണ് സിദ്ദീഖിന്റെ ഭാര്യ. മക്കള്‍: ജല്‍സി, ഫിറോസ് ബാബു(ജി.എച്ച്.എസ്.എസ്.ബന്തടുക്ക), സുനില്‍ ബാബു(അസി. പ്രൊഫസര്‍ നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി), നിഷ സലീം (ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് ജോയ്ന്റ് സെക്രട്ടറി), ബിനീഷ. മരുമക്കള്‍: യാസിര്‍, ഷമീറ(എ.ഇ നിലമ്പൂര്‍ കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍) ഷംജുന(ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി), അസൈനാര്‍ (ക്രസന്റ് ഫര്‍ണിച്ചര്‍ എടക്കര), സക്കീര്‍(റിയാദ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പായിമ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍
 
Top