
മലപ്പുറം: മേളയുടെ പ്രചാരണത്തിന് ജില്ലാ അതിര്‍ത്തികളിലും നഗര കേന്ദ്രങ്ങളിലും കമാനങ്ങള്‍ സ്ഥാപിക്കും. മേളയുടെ വിജയത്തിനായി മലപ്പുറം നഗരസഭയിലെ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാര സംഘടനകളുടെയും സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെയും യോഗം 17 ന് നടക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനവും അന്ന് നടക്കും. മന്ത്രി പി.കെ.അബ്ദുറബ്ബ് ലോഗോ പ്രകാശനം ചെയ്യും. ഇതുസംബന്ധിച്ച് നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. പരി അബ്ദുള്‍ മജീദ്, വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഹനീഫ പുതുപറമ്പ്, ഒ.ഷൗക്കത്തലി, എം.എ.സലാം, സി.റ്റി.പി. ഉണ്ണിമൊയ്തീന്‍, എം.അബൂബക്കര്‍, കെ.മുഹമ്മദ് ജാസിം, സി.എച്ച്. ഷര്‍ഹബീല്‍, കെ.അബ്ദുള്‍ നാസര്‍, പികെ.അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് നവംബര്‍ 17 ന് ഉച്ചയ്ക്ക് മൂന്നിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും.സംഘാടക സമിതി യോഗം 17 ന് ഉച്ചയ്ക്ക് 3.30 ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.
കലോത്സവത്തിന്റെ വെല്‍ഫയര്‍ കമ്മിറ്റി യോഗം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് എം.എസ്.പി ഹൈസ്‌കൂളില്‍ ചേരും.കെ.ടിജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുമെന്ന് കണ്‍വീനര്‍ വി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.