അരീക്കോട്: പഞ്ചായത്ത് പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് മണല്‍ ലഭ്യമാക്കണമെന്ന് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നാലുകിലോമീറ്റര്‍ ദൂരത്തിനകത്തുപോലും ഒരു ലോഡ് മണലിന് 8000 രൂപയിലേറെ നല്‍കേണ്ട സ്ഥിതിയാണുള്ളതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് വി. മുഹമ്മദ് ബിച്ചാന്‍ അധ്യക്ഷതവഹിച്ചു. ഉമ്മര്‍ വെള്ളേരി, വി.പി. സുഹൈര്‍, ഷാഫി താള്‍തൊടി, അഷ്‌റഫ് പട്ടാക്കല്‍, ഷാജി പനോളി, എ.കെ. റിയാസ് എന്നിവര്‍ പ്രസംഗിച്ചു. 
 
Top