വളാഞ്ചേരി: കൊടുമുടി മഹല്ല് പ്രസിഡന്റും പൗരപ്രമുഖനുമായ പാലോളി സുലൈമാന്‍ (65) അന്തരിച്ചു. കൊടുമുടി റഹ്മത്തുല്‍ അനാം മദ്രസ പ്രസിഡന്റ്, കൊളമംഗലം എം.ഇ.ടി ജനറല്‍ മാനേജര്‍, എസ്.വൈ.എസ് കൊടുമുടി യൂണിറ്റ് പ്രസിഡന്റ്, കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: മുനീര്‍ പാലോളി, മന്‍സൂര്‍ പാലോളി, ഫാഇസ, നസീറ. മരുമക്കള്‍: അബ്ദുല്‍സലാം വെളുത്തൂര്‍, അക്ബറുനിസാര്‍ തിരുവേഗപ്പുറ, ഖമറുന്നീസ അത്തിപ്പറ്റ, മുഫീദ മങ്കേരി.
 
Top